ഒമാൻ ദേശീയ ഗതാതഗത കമ്പനിയായ മുവാസലാത്ത് ബസ് സർവീസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു

പ്രതിദിനം 10,000ത്തിലധികം യാത്രക്കാർ ബസുകളും 600ലധികം പേർ ഫെറി സർവിസും ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു

Update: 2023-07-24 18:22 GMT
Advertising

മസ്‌ക്കത്ത്: ഒമാൻ ദേശീയ ഗതാതഗത കമ്പനിയായ മുവാസലാത്ത് ബസ് സർവിസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. പ്രതിദിനം 10,000ത്തിലധികം യാത്രക്കാർ ബസുകളും 600ലധികം പേർ ഫെറി സർവിസും ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.

മുവാസലാത്ത് ബസ് സർവിസുകളിൽ കഴിഞ്ഞ ആറുമാസത്തിനിടെ 19,00,000 ആളുകളാണ് യാത്ര ചെയ്തതെന്നും മുവാസലാത്ത് അധികൃതർ അറിയിച്ചു. ഇതിൽ 33.72 ശതമാനം ആളുകളും ഒമാനി സ്വദേശി പൗരൻമാരായിരുന്നു. 111,000 യാത്രക്കാർ ഫെറി സർവിസും പ്രയോജനപ്പെടുത്തി. ഇതിൽ 80.09 ശതമാനം യാത്രക്കാരും ഒമാനികളായിരുന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.3 ദശലക്ഷം യാത്രക്കാർ ബസുകളും 103000 ആളുകൾ ഫെറികളുമാണ് ഉപയോഗിച്ചത്. ഫെറി സർവിസ് വഴി ഇതേ കാലയളവിൽ 29,200 വാഹനങ്ങളും 10,500 ടൺ ചരക്കുകളും എത്തിച്ചു. മുവാസലാത്തിന് നിലവിൽ 93 ശതമാനമാണ് സ്വദേശിവത്കരണം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News