പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ: ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു
പി.എം ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെയാണ് ടാലന്റ് സെർച്ച് പരീക്ഷ നടത്തിയത്
മസ്കത്ത്: പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയിൽ ഒമാനിൽ നിന്ന് ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉള്ള അവാർഡുകൾ വിതരണം ചെയ്തു. പി.എം ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെയാണ് ടാലന്റ് സെർച്ച് പരീക്ഷ നടത്തിയത്. ഇന്ത്യൻ സ്കൂൾ ഗൂബ്രയിൽ നടന്ന ചടങ്ങിൽ പി.എം. ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. പി. മുഹമ്മദ് അലിയാണ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചത്.
പി.എം. ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, പി.എം ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. എൻ.എം ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു. ഗൾഫ് മാധ്യമം ഒമാൻ റസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ സ്വാഗതവും ഇന്ത്യൻ സ്കൂൾ ഗൂബ്ര വൈസ് പ്രിൻസിപ്പൽ ശ്രീകുമാർ ഗംഗാധരൻ നന്ദിയും പറഞ്ഞു.
സബ്യസാച്ചി ചൗധരി, അമാൻ ഇഖ്ബാൽ, അമാൻ താൻഡോൻ, സാച്ചി തൃശ്ശ അശോക, അഭിനവ് ഗണേഷ്കുമാർ, എഗാൻഷ് ഗോയൽ, പവിത്ര നായർ, അർനവ് ഷാ, തൂബ അൻവാറുൽ ഹസ്സൻ, വേദിക ചബ്ര, അവനി മിത്തൽ, അസഫ് സാമുവൽ, ഗീതിക മനോജ് നമ്പ്യാർ, മിഥുൻ മണികണ്ഠൻ, റിയ പഹൗജ എന്നീ വിദ്യാർഥികളാണ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങിയത്.
ഒമാനിൽ നിന്ന് 73 വിദ്യാർഥികളായിരുന്നു പരീക്ഷ എഴുതിയിരുന്നത്. പത്താംക്ലാസ് ഉന്നത വിജയികളായ വിദ്യാർഥികൾക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ക്യാമ്പും പിന്നീട് ഇൻറർവ്യൂവും ഉണ്ടായിരിക്കും. ഇതിൽ തെരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർഥികൾക്ക് 1.25ലക്ഷം രൂപയുടെ പി.എം ഫൗണ്ടേഷൻ ഫെല്ലോഷിപ്പ് സമ്മാനിക്കും.