ഒമാനിൽ റോഡപകടങ്ങളുടെ എണ്ണം വർധിക്കുന്നു; കഴിഞ്ഞ വർഷം 76,200 റോഡപകടങ്ങൾ

അപകടങ്ങളുടെ പ്രാഥമിക കാരണം അമിതവേഗമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Update: 2023-08-28 18:19 GMT
Editor : anjala | By : Web Desk
Advertising

ഒമാനിൽ റോഡപകടങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയാണെന്ന് കണക്കുകൾ. അപകടങ്ങളുടെ പ്രാഥമിക കാരണം അമിതവേഗമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നാഷണൽ സെന്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ചെറുതും വലുതുമായ 76,200 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവയിൽ 15,300 ഗുരുതര അപകടങ്ങളും 60,900 ചെറിയ അപകടങ്ങളും ആണ്.

വാഹനവേഗത മണിക്കൂറിൽ 10 കിലോമീറ്റർ കുറച്ചാൽ അപകടങ്ങളുടെ സാധ്യത 20 ശതമാനവും പരിക്കുകളുടെ എണ്ണം 30 ശതമാനവും മരണനിരക്ക് 40 ശതമാനവും കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷം ഒരു ഡ്രൈവർക്ക് 12 ബ്ലാക്ക് പോയിന്റുകളിൽ കൂടുതൽ ഉണ്ടായാൽ ഡ്രൈവിങ് ലൈസൻസ് നഷ്‌ടപ്പെടുന്നതുൾപ്പെടെ ഏറ്റവും കഠിനമായ ട്രാഫിക് നിയമങ്ങൾ ഒമാൻ നടപ്പിലാക്കിയിട്ടുണ്ട്. ഇത് ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണ്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News