121 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാൻ സുൽത്താൻ
മോചനം ലഭിക്കുന്നതില്‍ 57പേർ വിദേശികൾ
Update: 2023-01-10 16:23 GMT
ഒമാനിൽ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 121 തടവുകാര്‍ക്ക് മോചനം നല്‍കി സുൽത്താൻ ഹൈതം ബിൻ താരിക്ക്. സ്ഥാനാരോഹണത്തിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് മാപ്പ് നൽകിയത്. ഇതിൽ 57പേർ വിദേശികളാണ്. കഴിഞ്ഞ വർഷം 229 തടവുകാർക്കായിരുന്നു മാപ്പ് നൽകിയത്