ഒമാനിന്റെ ജൈവ പാരമ്പര്യം വിളിച്ചോതുന്ന ബോട്ടാണിക് ഗാർഡന്റെ നിർമാണം പുരോഗമിക്കുന്നു

തലസ്ഥാന നഗരമായ മസ്‌കത്തിൽ നിന്ന് 35 കിലോമീറ്റർ അകലെ അൽ ഖൂദിൽ 423 ഹെക്ടറിലാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്

Update: 2022-08-10 19:17 GMT
Editor : afsal137 | By : Web Desk
Advertising

മസ്‌കത്ത്: ഒമാനിന്റെ സസ്യവൈവിധ്യങ്ങളെയും ജൈവ പാരമ്പര്യത്തെയും ലോകത്തിന് മുന്നിൽ കാഴ്ചവെക്കുന്ന ബോട്ടാണിക് ഗാർഡന്റെ നിർമാണം പുരോഗമിക്കുന്നു. സീബ് വിലയത്തിലെ അൽ ഖൂദ് ഏരിയയിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായി ഒരുങ്ങുന്ന ബോട്ടാണിക് ഗാർഡന്റെ നിർമാണം 2023 അവസാനത്തോടെ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഒമാൻ ബോട്ടാണിക് ഗാർഡന്റെ നിർമാണം 700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. തലസ്ഥാന നഗരമായ മസ്‌കത്തിൽ നിന്ന് 35 കിലോമീറ്റർ അകലെ അൽ ഖൂദിൽ 423 ഹെക്ടറിലാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. ഒമാനിന്റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിര ഭാവി ഒരുക്കുന്നതിനൊപ്പം ജൈവ സമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബോട്ടാണിക് ഗാർഡൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ബോട്ടാണിക് ഗാർഡൻ നിർമിക്കുന്നത്.

നഴ്‌സറി, സന്ദർശക കേന്ദ്രം, ഗവേഷണ കേന്ദ്രം, ഫീൽഡ് സ്റ്റഡി സെന്റർ, ഔട്ട്‌ഡോർ എൻവയോൺമെന്റ് സെന്റർ, നോർത്തേൺ മൗണ്ടൻസ് ഇൻഡോർ എൻവയോൺമെന്റ്, സതേൺ മൗണ്ടൻസ് ഇൻഡോർ എൻവയോൺമെന്റ്, എജുക്കേഷൻ പാർക്ക് എന്നിവയാണ് ബോട്ടാണിക് ഗാർഡനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനുപുറമേ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും. വിത്തുകളുടെ സംഭരണകേന്ദ്രമാണ് മറ്റൊരു പ്രത്യേകത. ഒമാനിലെ ഏറ്റവും വലിയ വിത്ത് സംഭരണകേന്ദ്രമായിരിക്കും ഇത്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News