ഒമാനിൽ ടയർ റീസൈക്ലിങ് പ്ലാന്റ് തുറന്നു
Update: 2023-08-31 01:43 GMT
ഒമാനിലെ ആദ്യത്തെ ടയർ റീസൈക്ലിങ് പ്ലാന്റ് സഹമിൽ തുറന്നു. ഉപയോഗിച്ച് വലിച്ചെറിയുന്ന ടയറുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കുറകുന്നതിന് റീസൈക്ലിങ് പ്ലാന്റ് സഹായമാകും.
പ്ലാന്റ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു. പ്രതിവർഷം 6000 മെട്രിക് ടൺ പഴകിയ ടയറുകൾ പ്രോസസ് ചെയ്യുന്നതിനുള്ള സൗകര്യം ആണ് ഇവിടെ ഉള്ളത്.
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ടയർ റീസൈക്ലിങ് പ്ലാന്റ് ശുചിത്വപൂർണവും ഹരിതാഭവുമായ ഭാവി സൃഷ്ടിക്കുക എന്ന ദൗത്യത്തിന് തികച്ചും യോജിക്കുന്നതാണ്. വലിച്ചെറിയപ്പെടുന്ന ടയറുകൾ മൂല്യവത്തായ വിഭവങ്ങളാക്കി മാറ്റുകയും അതുവഴി മലിനീകരണം കുറക്കുകയും ചെയ്യും.