നിരത്തുകള്‍ സുരക്ഷിതമാകുന്നു; ഖത്തറിലെ റോഡപകട മരണങ്ങളില്‍ 57% കുറവ്

ജൂലൈ മാസത്തിൽ റോഡിലെ അപകടങ്ങളിൽ 6 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്

Update: 2024-09-03 16:36 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ഖത്തറിലെ റോഡുകളിൽ അപകട മരണ നിരക്കിൽ ഗണ്യമായ കുറവ്. ജൂലൈ മാസത്തിലെ കണക്ക് പ്രകാരം 57 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. നിരത്തിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയ നിയമങ്ങളും ബോധവത്കരണങ്ങളും ഫലം കാണുന്നുവെന്നാണ് നാഷണൽ പ്ലാനിങ് കൌൺസിൽ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂലൈ മാസത്തിൽ റോഡിലെ അപകടങ്ങളിൽ 6 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്. ജൂൺ മാസത്തെ അപേക്ഷിച്ച് അപകട മരണങ്ങൾ പകുതിയിലേറെ കുറഞ്ഞു.റോഡ് അപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. 602 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തെ അപേക്ഷിച്ച് കുറവ് ഏഴ് ശതമാനം.ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ 261 വലിയ അപകടങ്ങളിലായി 89 പേർക്ക് ജീവൻ നഷ്ടമായതായി എൻപിസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.ഈ വർഷം ജനുവരിയിൽ 800 ലേറെ അപകടങ്ങളാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കൃത്യമായ ഇടപെടൽ നടത്തിയതോടെ റോഡപകടങ്ങളും അപകട മരണങ്ങളും ഗണ്യമായി കുറയാൻ തുടങ്ങിയിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News