ഖത്തർ അമീറിന് ബ്രിട്ടണിൽ ഊഷ്മള വരവേൽപ്പ്
ലണ്ടനിലെ റോയൽ ഹോർസ് അരീനയിൽ അമീറും ചാൾസ് മൂന്നാമൻ രാജാവും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു
Update: 2024-12-03 16:56 GMT
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്മള വരവേൽപ്പ്. ലണ്ടനിലെ റോയൽ ഹോർസ് ഗ്വാർഡ് അരീനയിൽ ചാൾസ് മൂന്നാമൻ രാജാവ് പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവർ ചേർന്ന് അമീറിനെ സ്വീകരിച്ചു.
ലണ്ടനിലെ റോയൽ ഹോർസ് അരീനയിൽ അമീറും ചാൾസ് മൂന്നാമൻ രാജാവും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലേക്ക് പരമ്പരാഗത രാജകീയ വാഹനത്തിലാണ് അമീറിനെ ആനയിച്ചത്.
ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ ഗ്രാൻറ് നൈറ്റ് ഓഫ് ദ ഓർഡർ ചാൾസ് മൂന്നാമൻ രാജാവ് അമീറിന് സമ്മാനിച്ചു. ഖത്തറിന്റെ പരമോന്നത ബഹുമതിയായ ഫൌണ്ടേഴ്‌സ് സ്വോർഡ് അമീർ ചാൾസ് രാജാവിന് കൈമാറി. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി അടക്കമുള്ള ഉന്നതതല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.