അല്‍ജസീറ മാധ്യമപ്രവര്‍ത്തകയെ വെടിവെച്ച് കൊന്ന സംഭവം; അപലപിച്ച് ഖത്തര്‍

ഇസ്രായേല്‍ ഭരണകൂട ഭീകരതയുടെ തെളിവാണ് ഷിറീന്‍ അബൂ ആഖിലയുടെ വധമെന്ന് ഖത്തര്‍

Update: 2022-05-11 16:20 GMT
Advertising

വെസ്റ്റ്ബാങ്കില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകയെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ഖത്തര്‍. ഇസ്രായേല്‍ ഭരണകൂട ഭീകരതയുടെ തെളിവാണ് ഷിറീന്‍ അബൂ ആഖിലയുടെ വധം. അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തെ ഹീനമായ കുറ്റകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും കണക്കാക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ് ഷിറിന്‍ അബൂ ആഖിലയുടെ കൊലപാതകമെന്ന് ഖത്തര്‍ വിദേശാകാര്യ മന്ത്രാലയം ആരോപിച്ചു, ഫലസ്തീന്‍ ജനതയ്ക്കും മാധ്യമ്രവര്‍ത്തകള്‍ക്കും എതിരായ അക്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം.

ഇസ്രായേലിന്‍റെ അധിനിവേശമാണ് ഈ കൊലപാതകത്തിന്  കാരണം. കുറ്റക്കാരെ അന്താരാഷ്ട്ര നിയമപ്രകാരം ശിക്ഷിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു, പ്രസ് ജാക്കറ്റ് ധരിച്ച മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടതെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലുല്‍വ റാഷിദ് ട്വിറ്ററില്‍ കുറിച്ചു. പൗരന്മാര്‍ക്കെതിരായ ഇസ്രായേലി സൈന്യത്തിവന്റെ കടന്നുകയറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ലുല്‍വ വ്യക്തമാക്കി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News