ഗസ്സയില്‍ കുടുങ്ങിയ ബോസ്നിയൻ പൗരന്മാരെ ഖത്തറിൻ്റെ ഇടപെടലിലൂടെ പുറത്തെത്തിച്ചു
Update: 2023-11-18 03:38 GMT
ഗസ്സയില്‍ കുടുങ്ങിയ 54 ബോസ്നിയൻ പൗരന്മാരെ ഖത്തറിൻെർ ഇടപെടലിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയ നാൾ മുതൽ ഗസ്സയിൽ കുടുങ്ങിയ ഇവരെ നയതന്ത്ര ഇടപെടലിലൂടെയാണ് ഖത്തർ സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളിലെത്തിച്ചത്ത്. ഈജിപ്തിലെ ഖത്തർ അംബാസഡർ താരിഖ് അലി അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം റഫ അതിർത്തിയിൽ ഇവരെ സ്വാഗതം ചെയ്തു.
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള 54 പേരുടെ സംഘമാണ് സുരക്ഷിതമായി അതിർത്തി കടന്ന്, തങ്ങളുടെ രാജ്യത്തേക്കുള്ള യാത്രക്ക് വഴിയൊരുങ്ങിയത്. സൗഹൃദ രാജ്യങ്ങളുടെയും മറ്റും സഹകരണത്തോടെ ഖത്തർ നടത്തിയ ശ്രമമാണ് ഇവിടെ ഫലം കണ്ടത്.