ഏഷ്യൻ കപ്പ് ഫുട്ബോൾ; വിപുലമായ സന്നാഹങ്ങളുമായി ദോഹ മെട്രോ
മെട്രോയുടെ മുഴുവൻ ട്രെയിനുകളും ടൂർണമെന്റ് സമയത്ത് സർവീസ് നടത്തും
ഏഷ്യൻ കപ്പ് ഫുട്ബോളിനായി വിപുലമായ സന്നാഹങ്ങളുമായി ദോഹ മെട്രോ. മെട്രോയുടെ മുഴുവൻ ട്രെയിനുകളും ടൂർണമെന്റ് സമയത്ത് സർവീസ് നടത്തും. മെട്രോ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകില്ല.
ലോകകപ്പ് ഫുട്‌ബോളിനെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർക്ക് അനായാസ യാത്രയൊരുക്കി കയ്യടി നേടിയിരുന്നു ദോഹ മെട്രോ. ഏഷ്യൻ കപ്പിനും സമാനമായ സൗകര്യങ്ങളോടെ സജ്ജമാണ് മെട്രോ ടീം. മെട്രോയുടെ 110 ട്രെയിനുകളും ട്രാക്കിലിറക്കും.
റെഡ്‌ലൈനിൽ കോച്ചുകളുടെ എണ്ണം കൂട്ടി ഒരു ട്രെയിനിലെ പരമാവധി യാത്രക്കാരുടെ എണ്ണം 1120 ആയി ഉയർത്തും. മെട്രോ ട്രെയിനുകൾക്കിടയിലെ ഇടവേള മൂന്ന് മിനിട്ടായി കൂറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടന മത്സരം നടക്കുന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ സർവീസ് തുടങ്ങുന്നത് ഒഴിച്ചാൽ സമയക്രമത്തിൽ മാറ്റമില്ല, യാത്രക്കാർക്ക് സൗജന്യ വൈഫൈയും മെട്രോ സ്റ്റേഷനുകളിൽ ലഭ്യമാക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു.