ഖത്തറില്‍ ഇനി മുതല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ല
മന്ത്രാലയം വിളിച്ചു ചേർത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണക്കാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറില്‍ ഇനി മുതല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവ്. വരുന്ന ഡിസംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റേതാണ്നിർദേശം. ഡിസംബര്‍ മാസത്തേക്കുള്ള അനുമതിക്കായി നവംബര്‍ ഒന്ന് മുതല്‍ 20 വരെ അപേക്ഷിക്കാം
മന്ത്രാലയം വിളിച്ചു ചേർത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണക്കാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉൽപന്നങ്ങളുടെ ഗുണനിലാവരം ഉറപ്പു വരുത്തുന്നതിനും, പച്ചക്കറികളും പഴങ്ങളും ആവശ്യമായതിലും കൂടുതൽ ഇറക്കുമതി ചെയ്യുന്നതിലൂടെ പാഴാകുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണങ്ങളെന്ന് മന്ത്രാലയം അറിയിച്ചു.
വിതരണക്കാര്‍ക്ക് പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതിക്കായി നവംബർ ഒന്ന് മുതൽ 20 വരെ ഇമെയിൽ വഴി അപേക്ഷിക്കാം. importrequests@mme.gov.qa എന്ന വിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ നിന്നും എഫ്-എ.എ.ഡി-പി.പി 02 എന്ന അപേക്ഷാ ഫോറം ഡൗൺലോഡ്ചെയ്ത് ഓരോ മാസത്തേക്കും ഇറക്കുമതി ചെയ്യുന്ന സാധാനങ്ങളുടെ വിശദാംശങ്ങളും തൂക്കവുമെല്ലാം വ്യക്തമാക്കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഭക്ഷ്യവസ്തുക്കൾ പാഴാവുന്നത് ഒഴിവാക്കുക എന്നത് ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ലക്ഷ്യം കൂടിയാണ്. ഇറക്കുമതി മുതല്‍ ഉപഭോക്താക്കളിൽ എത്തുന്നത് വരെ 14 ശതമാനം ഭക്ഷ്യ വസ്തുക്കൾ പാഴാവുന്നതായാണ് റിപ്പോർട്ട്. ഇറക്കുമതിക്ക് പെർമിറ്റ് സംവിധാനമൊരുക്കുന്നതിലൂടെ ഈ നഷ്ടം കുറയ്ക്കാമെ്നും മന്ത്രാലയം കണക്കുകൂട്ടുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ.മസൗദ് ജാറല്ല അല്‍ മറി, കാര്‍ഷികകാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി, കാർഷിക വകുപ്പിലെ ഉദ്യോഗസ്ഥർ,നിരവധി വിതരണക്കാർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.