ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ വെബിനാര്‍ ഇന്ന്, ശശി തരൂരും ഡോ അരുണ്‍ കുമാറും മുഖ്യാതിഥികള്‍

'സ്വാതന്ത്യാനന്തര മാധ്യമരംഗം; വെല്ലുവിളികളും അതിജീവനവും'-എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വെബിനാര്‍

Update: 2021-08-20 06:29 GMT
Advertising

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തർ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ന് നടക്കും. ഖത്തര്‍ സമയം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് പരിപാടി ആരംഭിക്കും. ''സ്വാതന്ത്ര്യാനന്തര മാധ്യമരംഗം:വെല്ലുവിളികളും അതിജീവനവും' എന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന വെബിനാറിൽ ഡോ :ശശി തരൂർ എം. പി മുഖ്യാതിഥിയാവും. ഖത്തർ ഇന്ത്യൻ അംബാസഡർ ദീപക്ക് മിത്തൽ ഉത്ഘാടനം ചെയ്യും. 24ചാനൽ മുൻ അസി :എക്സിക്യുട്ടീവ് എഡിറ്റർ ഡോ:അരുൺ കുമാർ മുഖ്യ പ്രഭാഷണം നടത്തും.

നോര്‍ക്ക ഡയറക്ടര്‍മാരായ സി വി റപ്പായി, ജെ കെ മേനോന്‍, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിക്കും. സൂം പ്ലാറ്റ്ഫോം വഴി നടക്കുന്ന വെബിനാര്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയഫോറത്തിന്‍റെ ഫേസ്ബുക്ക് പേജ് വഴി തത്സമയം കാണാനും അവസരമൊരുക്കിയിട്ടുണ്ടെന്ന് ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികള്‍ അറിയിച്ചു

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News