ഖത്തറിൽ കോവിഡ് കേസുകളിൽ വൻ വർധന; 24 മണിക്കൂറിനിടെ 1217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചവരിൽ 1017 പേർ സമ്പർക്ക രോഗികളും 200 പേർ യാത്രക്കാരുമാണ്. 27 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ രോഗികളുടെ എണ്ണം 6869 ആയി.

Update: 2022-07-17 18:55 GMT
ഖത്തറിൽ കോവിഡ് കേസുകളിൽ വൻ വർധന; 24 മണിക്കൂറിനിടെ 1217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
AddThis Website Tools
Advertising

ദോഹ: ഖത്തറിൽ കോവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 1217 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 1017 പേർ സമ്പർക്ക രോഗികളും 200 പേർ യാത്രക്കാരുമാണ്. 27 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ രോഗികളുടെ എണ്ണം 6869 ആയി.

കോവിഡ് കേസുകൾ ഉയരാൻ തുടങ്ങിയതോടെ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികളും ഊർജിതമാക്കി. 497 പേർക്കാണ് ഇന്നലെ മാത്രം പിഴ ചുമത്തിയത്, ഇതിൽ 479 പേർക്കെതിരെ മാസ്‌ക് ധരിക്കാത്തതിനും 18 പേർക്കെതിരെ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിനുമാണ് നടപടിയെടുത്തത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News