ജിദ്ദ ഉച്ചകോടി നയതന്ത്ര കൂടിക്കാഴ്ചകൾക്കുള്ള വേദിയാക്കി ഖത്തർ അമീർ; ജോ ബൈഡനുമായി ചർച്ച നടത്തി

ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സുരക്ഷയും പ്രതിരോധ സന്നാഹങ്ങളുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായത്.

Update: 2022-07-16 18:38 GMT
Advertising

റിയാദ്: ജിദ്ദ ഉച്ചകോടി നയതന്ത്ര കൂടിക്കാഴ്ചകൾക്കുള്ള വേദിയാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തി.

ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സുരക്ഷയും പ്രതിരോധ സന്നാഹങ്ങളുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായത്. അഫ്ഗാനിസ്ഥാനിലെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടി ഖത്തർ നടത്തുന്ന ഇടപെടലുകൾക്ക് ബൈഡൻ നന്ദി പറഞ്ഞു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായും അമീർ കൂടിക്കാഴ്ച നടത്തി. കുവൈത്ത് കിരീടാവകാശി ശൈഖ് മിശാൽ അൽ അഹ്മദ് അൽ ജാബർ അൽസബാ, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽകാസിമി തുടങ്ങിയവരുമായും അമീർ കൂടിക്കാഴ്ച നടത്തി. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് സ്വീകരിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News