'യുനെസ്‌കോയുടെ നിസംഗത'; ഗുഡ്‌വിൽ അംബാസഡർ പദവിയൊഴിഞ്ഞ് ശൈഖ മൗസ

ഖത്തർ അമീറിന്റെ മാതാവും അന്താരാഷ്ട്ര വിദ്യഭ്യാസ സംഘടനയായ എജ്യുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ ചെയർപേഴ്‌സനുമാണ് ശൈഖ മൗസ

Update: 2023-11-16 18:22 GMT
Advertising

ഗസ്സയിൽ കുട്ടികൾ കൊല്ലപ്പെടുമ്പോൾ  നിസ്സംഗത പാലിച്ച യുനെസ്‌കോയുടെ നടപടിയിൽ പ്രതിഷേധിച്ച് ഗുഡ്‌വിൽ അംബാസഡർ പദവിയൊഴിഞ്ഞ് ശൈഖ മൗസ ബിൻത് നാസർ. ഖത്തർ അമീറിന്റെ മാതാവും അന്താരാഷ്ട്ര വിദ്യഭ്യാസ സംഘടനയായ എജ്യുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ ചെയർപേഴ്‌സനുമാണ് ശൈഖ മൗസ.

ഗസ്സയിലെ ഇസ്രയേൽ ആക്രമണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇസ്താംബൂളിൽ ചേർന്ന 'യുനൈറ്റഡ് ഫോർ പീസ് ഇൻ ഫലസ്തീൻ' ഉച്ചകോടിക്കിടെയാണ് ശൈഖ മോസ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചത്. യുനെസ്‌കോയുടെ വിദ്യഭ്യാസ പ്രവർത്തനങ്ങളുമായി 2003 മുതൽ ശൈഖ മൗസ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഒക്ടോബർ ഏഴിന് ആരംഭിച്ച ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ പ്രധാന ഇരകൾ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളാണ്. നവംബർ 13വരെയുള്ള കണക്കുകൾ പ്രകാരം 4600ൽ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്.

വിദ്യഭ്യാസത്തിനും മറ്റുമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭ സംഘടന ഗസ്സയിലെ കുരുന്നുകളുടെ സംരക്ഷണത്തിലും അവർക്ക് മാനുഷിക സഹായമെത്തിക്കുന്നതിലും പരാജയപ്പെട്ടതായി ശൈഖ മൗസ പറഞ്ഞു. 'കുട്ടികൾ ആക്രമിക്കപ്പെടുേമ്പാഴും, സ്‌കൂളുകൾ തകർക്കുമ്പോഴും യുനെസ്‌കോയുടെ നിശബ്ദത നിരാശപ്പെടുത്തുന്നു. ഏത് തരത്തിലും യുനെസ്‌കോയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്നതല്ല ഈ നിലപാടെന്നും ശൈഖ മോസ വ്യക്തമാക്കി, .

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രാഷ്ട്രനേതാക്കൾ, സെലിബ്രിറ്റികൾ ഉൾപ്പെടെ 60ഓളം ഗുഡ്‌വിൽ അംബാസഡർമാരാണ് 'യുനെസ്‌കോ'യ്ക്കുള്ളത്


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News