ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ ദിനത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Update: 2024-07-20 12:48 GMT
Advertising

ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമ ദിനത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു. അൽ അബീർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ സൗജന്യ രക്തപരിശോധന, ഡോക്ടർ കൺസൾട്ടേഷൻ, ദന്ത പരിശോധന എന്നീ സേവനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജീവിതം പൊതുജന സേവനത്തിനായി ഉഴിഞ്ഞുവെച്ച ഉമ്മൻചാണ്ടിയുടെ ഓർമ പുതുക്കാനുള്ള അനുയോജ്യമായ രീതിയാണ് ഇത്തരം ക്യാമ്പുകളെന്ന് അദ്ദേഹം പറഞ്ഞു.ഇൻകാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു.ഡോ. പ്രീതംകുമാർ ഫ്രാൻസിസ് ആരോഗ്യ ബോധവൽക്കരണം നടത്തി.

ഖത്തർ ഇൻകാസ് നേതാക്കളായ കെ കെ ഉസ്മാൻ, ജോപ്പച്ചൻ, സിദ്ധിഖ് പുറായിൽ,ഹൈദർ ചുങ്കത്തറ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News