അദാനി ഗ്രൂപ്പിലും ഖത്തർ നിക്ഷേപം; ഗ്രീൻ എനർജിയുടെ ഓഹരികൾ സ്വന്തമാക്കും

വാർത്ത പുറത്തുവിട്ടത് റോയിട്ടേഴ്‌സ്

Update: 2023-08-08 19:09 GMT
Advertising

ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിൽ ഖത്തർ നിക്ഷേപം നടത്തിയതായി റിപ്പോർട്ട്. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ 2.7 ശതമാനം ഓഹരി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കിയതായി ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. 474 ദശലക്ഷം ഡോളർ, അതായത്,3800 കോടിയോളം രൂപയാണ് ഗ്രീൻ എനർജി ലിമിറ്റഡിൽ ഖത്തർ നിക്ഷേപിച്ചത്. പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്രീൻ എനർജി.

അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് ഏറ്റവും നിർണായക സമയത്താണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നിക്ഷേപമെത്തുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ഇതിനിടയിലാണ് ഗ്രീൻ എനർജി 150 കോടി ഡോളർ നിക്ഷേപം സ്വീകരിക്കാൻ തീരുമാനമെടുത്ത്. കമ്പനിയുടെ വളർച്ച ലക്ഷ്യമിട്ട് കൂടുതൽ നിക്ഷേപ സ്ഥാപനങ്ങളെ ആകർഷിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണ് ക്യുഐഎയുമായുള്ള സഹകരണം. റിലയൻസ് റീട്ടെയിലിലും ഖത്തർ നിക്ഷേപത്തിന് ചർച്ചകൾ നടത്തുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ പത്താമത്തെ സോവറിൻ വെൽത്ത് ഫണ്ടാണ് ക്യുഐഎ.

Full View

Qatar invests in Adani Group too; will acquire shares in Green Energy

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News