ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തര്‍
Update: 2022-08-07 06:51 GMT
ഗസ്സയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍.
സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന അധിനിവേശ ആക്രമണങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യന്‍ പ്രശ്നപരിഹാരത്തിന് കിഴക്കന്‍ ജറുസലേം ആസ്ഥാനമായി ഫലസ്ഥീന്‍ സ്ഥാപിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.