ലോകകപ്പിനായെത്തുന്ന കാണികളുടെ പരിചരണം ലക്ഷ്യമാക്കി ഖത്തറില്‍ പുതിയ ആശുപത്രി

അല്‍ ഖോറിനടുത്തുള്ള തെന്‍ബെക്കിലാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രി തുറന്നത്.

Update: 2022-11-08 18:53 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: ഖത്തറില്‍ ലോകകപ്പിനായെത്തുന്ന കാണികളുടെ ആരോഗ്യപരിചരണം ലക്ഷ്യമാക്കി പുതിയ പൊതുമേഖലാ ആശുപത്രി കൂടി പ്രവര്‍ത്തനം തുടങ്ങി. അല്‍ ഖോറിനടുത്തുള്ള തെന്‍ബെക്കിലാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രി തുറന്നത്. 

ലോകകപ്പിനൊരുങ്ങുന്ന ഖത്തറിന്റെ ആരോഗ്യപരിചരണ മേഖലക്ക് പുതിയ ഉന്മേഷം പകര്‍ന്നാണ് ഐഷാ ബിന്‍ത് ഹമദ് അല്‍ അതിയ്യ ഹോസ്പിറ്റല്‍ പ്രവർത്തനമാരംഭിച്ചത്. അല്‍ ഖോറിന് സമീപം അല് ദായേന് മുനിസിപ്പാലിറ്റിയിലെ തെന്‍ബെക്കിലാണ് ഹോസ്പിറ്റല്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രൗഢമായ ചടങ്ങില്‍ മുന്‍ അമീര് ശൈഖ് ഹമദ് ബിന് ഖലീഫ അൽത്താനി ഹോസ്‌പിറ്റൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി ഹനാന് മുഹമ്മദ് അല് കുവാരി, ഷൂറാ കൗണ്സില് സ്പീക്കര് ഹസ്സന് ബിന് അബ്ദുള്ള അല് ഗാനിം എന്നിവര്‍ ചടങ്ങില് സന്നിഹിതരായി.

അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളോടും കൂടിയ ചികിത്സയാണ് ആശുപത്രിയില് ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷത്തി നാല്പതിനായിരം ചതുരശ്ര അടി വിസ്‌തീർണത്തിലാണ് ഹോസ്‌പിറ്റൽ സമുച്ചയം സംവിധാനച്ചിരിക്കുന്നത്

64 ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളും പതിമൂന്ന് ഓപ്പറേഷന് തിയറ്ററുകളും എമര്ജന്സി വിഭാഗത്തില് 60 ബെഡുകളുമുണ്ട്. പ്രത്യക സൗകര്യങ്ങളോടെയുള്ള റിഹാബിലിറ്റേഷന് യൂണിറ്റ്, ഡയാലിസിസ് വിഭാഗം, വിഐപി രോഗികള്ക്കായി പതിനഞ്ച് റൂമുകള്, നാല് ഡേ കെയര് ഓപ്പറേഷന് റൂമുകള്, എട്ട് പ്രസവ ചികിത്സാ റൂമുകളും ആശുപത്രിയിലുണ്ട്. സ്ത്രീകള്ക്ക് മാത്രമായി നാൽപത്തിയെട്ട്  വാർഡുകളും കുട്ടികളുടെ ചികിത്സയ്ക്കായുള്ള നാൽപത് വാർഡുകളും ആശുപത്രിയുടെ സവിശേഷതയാണ്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News