സംസ്കൃതി ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രക്തദാന ക്യാമ്പിന്റെ ഉൽഘാടനം ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി(കൾച്ചറൽ, എഡ്യുക്കേഷൻ & ലേബർ), സച്ചിൻ ദിനകർ ശംഖ്‌പാൽ നിർവ്വഹിച്ചു

Update: 2025-02-28 15:43 GMT
Editor : razinabdulazeez | By : Web Desk
Advertising

ദോഹ: സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെൻന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 പേരോളം രക്തം ദാനം ചെയ്തു.

രക്തദാന ക്യാമ്പിന്റെ ഉൽഘാടനം ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി(കൾച്ചറൽ, എഡ്യുക്കേഷൻ & ലേബർ), സച്ചിൻ ദിനകർ ശംഖ്‌പാൽ നിർവ്വഹിച്ചു.സംസ്കൃതിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകപരവും അഭിനന്ദനർഹവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹമ്മദ് ബ്ലഡ്‌ ഡോണേഷൻ സെന്റർ മാനേജർ സദീഖ അൽ മഹമൂദി ബ്ലഡ് ഡോണർ സെൻ്ററിൻ്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി സംസാരിക്കുകയും വിവിധ വിഭാഗങ്ങൾ സന്ദർശിച്ച് കൊണ്ട് ബ്ലഡ് ബാങ്കിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. രക്ത ദാതാക്കൾക്ക് സർട്ടിഫിക്കറ്റ്, കുട്ടീസ് മെഡിക്കൽസിൻ്റ ഫ്രീ ഡോക്ടർ കൺസൽട്ടേഷൻ, വിവിധ മെഡിക്കൽ സൗജന്യ സേവനങ്ങൾ ഉൾപ്പെടെയുള്ള പ്രിവിലേജ് കാർഡുകളും നൽകി.

സംസ്കൃതി ബിൻ ഒമാൻ യൂണിറ്റ് പ്രസിഡൻ്റ് ജിതിൻ ചക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്കൃതി പ്രസിഡൻ്റ് സാബിത്ത് സഹീർ , ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സാമൂഹിക സേവന വിഭാഗം കൺവീനർ സന്തോഷ് ഓ കെ,ഡോക്ടർ കുട്ടീസ് മെഡിക്കൽ സെന്റർ പ്രതിനിധി ഡോ .ഗോപാൽ ശങ്കർ സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു, ബിൻ ഒമ്രാൻ യൂണിറ്റ് സെക്രട്ടറി രാജു വി കെ സ്വാഗതവും, ഒർഗനൈസിംഗ് കമ്മറ്റി കൺവീനർ ഇതിയാസ് ബിബിൻ നന്ദിയും പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News