കാര്‍ഷിക കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ദോഹ എക്സ്പോയ്ക്ക് ഇന്ന് തുടക്കം
പൊതുജനങ്ങള്‍ക്ക് പ്രവേശനം ചൊവ്വാഴ്ച മുതല്‍
ദോഹ ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോയ്ക്ക് ഇന്ന് തുടക്കമാകും. അല്‍ബിദ പാര്‍ക്കാണ് എക്സ്പോയുടെ വേദി. മിഡിൽ ഈസ്റ്റ് ആദ്യമായാണ് ഹോർടികൾചറൽ എക്സ്പോക്ക് വേദിയൊരുക്കുന്നത്
‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്നാണ് ദോഹ മുന്നോട്ട് വെക്കുന്ന സന്ദേശം. ആദ്യമായി അറേബ്യൻ മരൂഭൂമി എക്സ്പോക്ക് വേദിയാകുേമ്പാൾ, മരുഭൂമിയിൽ കൃഷിയും പച്ചപ്പും സാധ്യമാക്കിയതിൻെറ പാഠങ്ങൾ ഖത്തര്‍ പകര്‍ന്നു നല്‍കും.
അൽ ബിദ പാർക്കിൽ 17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം വീതം ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഫാമിലി ഏരിയയും കൾച്ചറൽ ഏരിയയും. ഏഴ് ലക്ഷം ചതുരുശ്രമീറ്റർ വിസ്തൃതിയിൽ അന്താരാഷ്ട്ര ഏരിയയും ഒരുക്കിയിട്ടുണ്ട്.
എക്സ്പോയിലേക്ക് സ്വദേശികൾക്കും വിദേശികൾക്കും പ്രവേശനം സൗജന്യമാണ്. എക്സ്പോ വേദിയിൽ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാനും സൗകര്യമുണ്ട്. ദോഹ മെട്രോയിൽ കോർണിഷ്, അൽ ബിദ്ദ സ്റ്റേഷനുകളിൽ ഇറങ്ങി പ്രദർശന വേദിയിലെത്താം. ചൊവ്വാഴ്ച മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. രാവിലെ വിവിധ സോണുകളിലേക്ക് പ്രവേശനം നല്‍കിത്തുടങ്ങും.