കടലോര ജീവിതത്തിന്റെ പൈതൃകം ഓർമപ്പെടുത്തി കതാറ ദൗ ഫെസ്റ്റിവൽ സമാപിച്ചു

ഇന്ത്യയടക്കമുള്ള 12 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരാണ് ഇത്തവണ പങ്കെടുത്തത്

Update: 2023-12-03 16:23 GMT
Advertising

ദോഹ: കടലോര ജീവിതത്തിന്റെ പൈതൃകം ഓർമപ്പെടുത്തി കതാറ ദൗ ഫെസ്റ്റിവൽ സമാപിച്ചു. ഇന്ത്യയടക്കമുള്ള 12 രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരാണ് ഇത്തവണ പങ്കെടുത്തത്. മുത്തുവാരിയും മത്സ്യബന്ധനം നടത്തിയും ഉപജീവനം നടത്തിയ പഴയ തലമുറയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയാണ് കതാറ ദൗ ഫെസ്റ്റിവൽ സമാപിച്ചത്.

കടലോര ജീവിതത്തിന്റെ എല്ലാ വശങ്ങളും സ്പർശിച്ച ഫെസ്റ്റിവലിൽ വലനെയ്ത്തുമുതൽ മുത്തുകൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ വരെ പരിചയപ്പെടുത്തി. ഇന്ത്യയിൽ നിന്നടക്കമുള്ള പായക്കപ്പലുകളും പ്രദർശനത്തിനെത്തിയിരുന്നു. കോഴിക്കോട്ടുനിന്നുള്ള ഹാജി പി.ഐ അഹ്മദ് കോയ കമ്പനിയാണ് ഇത്തവണയും ഇന്ത്യയെ പ്രതിനിധീകരിച്ചത്.

വിദേശികളടക്കം നിരവധിപേരാണ് ഇത്തവണയും ദൗഫെസ്റ്റിവൽ കാഴ്ചകൾ ആസ്വദിക്കാൻ കതാറയിലെത്തിയത്. കടലുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും, സാംസ്‌കാരിക പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News