സൗദിയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയിൽ 13400 പേർ അറസ്റ്റിലായി

പിടിയിലായ എണ്ണായിരത്തോളം നിയമലംഘകരെ നേരത്തെ നാട് കടത്തിയിരുന്നു

Update: 2024-07-01 11:59 GMT
Advertising

ജിദ്ദ: താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച എണ്ണായിരത്തോളം വിദേശികളെ ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് നാടുകടത്തി. നിയമലംഘകരെ കണ്ടെത്തുന്നതിനായി നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ കഴിഞ്ഞ ആഴ്ച 13,400 പേർ അറസ്റ്റിലായിരുന്നു. ഇതിൽ 8700 ഓളം പേർ താമസ നിയമങ്ങൾ ലംഘിച്ചവരും, 3200 ഓളം പേർ അതിർത്തി സുരക്ഷ സംവിധാനങ്ങൾ ലംഘിച്ചവരും, 1400ലധികം പേർ തൊഴിൽ നിയമലംഘകരുമാണ്. നേരത്തെ പിടിയിലായ 8000 ത്തോളം നിയമലംഘകരെ നാട് കടത്തുകയും ചെയ്തു. നിമയലംഘകർക്ക് അഭയം നൽകുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇതിന് പുറമെ 22,500 ഓളം പേർക്കെതിരെ നിയമനപടികൾ സ്വീകരിച്ച് വരികയാണെന്ന് ആഭ്യമന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 21 500 പേർ പുരുഷന്മാരും 1000 പേർ സ്ത്രീകളുമാണ്. രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതിനിടെ ആയിരത്തോളം പേർ കഴിഞ്ഞാഴ്ച പിടിക്കപ്പെട്ടു. ഇവരിൽ 36% യെമൻ പൗരന്മാരും 62% എത്യോപ്യൻ പൗരന്മാരും 2 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. നിയമലംഘകരെ അതിർത്തി വഴി സൗദിയിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്ക് 15 വർഷം വരെ തടവും, ഒരു ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ ഇതിനായി ഉപയോഗിച്ച വാഹനം കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News