ഹൃദയാഘാതം: മലപ്പുറം സ്വദേശി ദമ്മാമിൽ മരിച്ചു

വഴിക്കടവ് സ്വദേശി മൂസക്കുട്ടി പൂളക്കുഴിയിൽ ആണ് മരിച്ചത്

Update: 2024-12-17 05:26 GMT
Editor : Thameem CP | By : Web Desk
Advertising

ദമ്മാം: സൗദിയിലെ ദമ്മാമിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി മൂസക്കുട്ടി പൂളക്കുഴിയിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറയിലേക്ക് മാറ്റി. ഒരാഴ്ച മുമ്പ് ചികിത്സാർത്ഥം നാട്ടിൽ പോയി വന്നതായിരുന്നു. പതിനഞ്ച് വർഷമായി ദമ്മാമിൽ ഹൈവി ട്രാൻസ്‌പോർട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായാണ്. മകനും കുടുംബവും കൂടെ ദമ്മാമിലുണ്ട്. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിൻറെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News