ഈ വർഷം 184 കമ്പനികൾ റീജണൽ ഹെഡ്ക്വാട്ടേഴ്‌സ് സൗദിയിലേക്ക് മാറ്റി: നിക്ഷേപ മന്ത്രാലയം

2728 നിക്ഷേപ ലൈസൻസുകൾ അനുവദിച്ചു

Update: 2024-08-23 16:12 GMT
Advertising

റിയാദ്: ഈ വർഷം ആദ്യ ആറ് മാസങ്ങളിൽ സൗദിയിലേക്ക് 184 കമ്പനികൾ റീജണൽ ഹെഡ്ക്വാട്ടേഴ്‌സ് മാറ്റിയതായി നിക്ഷേപ മന്ത്രാലയം. 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കാണ് സൗദി നിക്ഷേപ മന്ത്രാലയം പുറത്തു വിട്ടത്. 184 കമ്പനികളാണ് ഈ വർഷം ജൂണിനകം സൗദിയിൽ ഓഫീസ് തുടങ്ങിയത്. 57 കമ്പനികൾ ഇതിന് ശേഷവും സൗദിയിലെത്തി.

സൗദിയിലെ ഗവൺമെൻറ് കരാറുകൾ ലഭിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പനികൾക്ക് അവരുടെ പ്രാദേശിക ആസ്ഥാനം സൗദിയിലായിരിക്കണം. കിരീടാവകാശിയുടെ മേൽനോട്ടത്തിൽ നടപ്പാക്കിയ ഈ തീരുമാനത്തിന് പിന്നാലെയാണ് വിദേശ കമ്പനികൾ സൗദിയിലെത്തിയത്. റീജണൽ ഹെഡ്ക്വാട്ടേഴ്‌സ് സൗദിയിലേക്ക് മാറ്റുന്നവർക്ക് വിവിധ ആനുകൂല്യങ്ങൾ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

നിക്ഷേപകർക്കായി 2728 നിക്ഷേപ ലൈസൻസുകളും ഈ വർഷം മന്ത്രാലയം അനുവദിച്ചിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 50% വർധനവാണിത്. ഈ വർഷം ഇൻവെസ്റ്റർ വിസ സ്വന്തമാക്കിയത് 4709 പേരാണെന്നും മന്ത്രാലയം അറിയിച്ചു. സൗദിയിൽ സ്ഥിര താമസക്കാരല്ലാത്ത വിദേശികളായ നിക്ഷേപകർക്കാണ് ഇതിന്റെ ഗുണം. നിർമാണ മേഖല, വ്യവസായ, വിദ്യാഭ്യാസം, ഐടി, ഹോട്ടൽ മേഖലകളിലാണ് കൂടുതൽ നിക്ഷേപമെത്തിയത്. ഭക്ഷ്യ മേഖലയിലും ട്രേഡിങ് മേഖലയിലും നിക്ഷേപം കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News