സൗദിയില്‍ തിങ്കളാഴ്ച വൈകീട്ട് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

മാസപ്പിറ ദര്‍ശിക്കുന്നവര്‍ അടുത്തുള്ള കോടതിയെ അറിയിക്കാൻ സുപ്രിംകോടതി അഭ്യര്‍ഥിച്ചു

Update: 2024-04-06 18:34 GMT
Advertising

ദമ്മാം: തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറ നിരീക്ഷിക്കാന്‍ സൗദി സുപ്രിംകോടതി സൗദിയിലെ വിശ്വസി ജനങ്ങളോട് ആവശ്യപ്പെട്ടു. റമദാന്‍ 29 പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച വൈകീട്ട് മാസപ്പിറ കാണാന്‍ സാധ്യതയുള്ളതിനാലാണ് കോടതിയുടെ ആഹ്വാനം.

മാസപ്പിറ ദര്‍ശിക്കുന്നവര്‍ അടുത്തുള്ള കോടതിയെ അറിയിക്കാനും സുപ്രിംകോടതി അഭ്യര്‍ഥിച്ചു. ഒപ്പം മാസപ്പിറവിക്ക് സാക്ഷികളാകുന്നവര്‍ അവരുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

തിങ്കളാഴ്ച മാസപ്പിറ രേഖപ്പെടുത്തുകയാണെങ്കില്‍ സൗദിയുള്‍പ്പെടുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ചൊവ്വാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കും. രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യഭ്യാസ സ്ഥപനങ്ങളിലും ഇതിനകം പെരുന്നാള്‍ അവധിക്ക് തുടക്കമായിട്ടുണ്ട്.

പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News