സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി
പാലക്കാട് പത്തിരിപ്പാല സ്വദേശി അബ്ദുൽ ഖാദർ അബ്ദുറഹ്‌മാന്റെ ശിക്ഷയാണ് നടപ്പാക്കിയത്
Update: 2024-08-29 13:28 GMT
റിയാദിൽ സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. പാലക്കാട് പത്തിരിപ്പാല സ്വദേശി അബ്ദുൽ ഖാദർ അബ്ദുറഹ്‌മാന്റെ ശിക്ഷയാണ് നടപ്പാക്കിയത്. സൗദി പൗരൻ യൂസുഫ് അൽ ദാഖിറിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരുക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് മലയാളിയുടെ വധശിക്ഷ നടപ്പിലാക്കിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സൗദി പൗരന്റെ വീട്ടിലാണ് അബ്ദുൽ ഖാദർ താമസിച്ചിരുന്നത്. ഇവിടെ വെച്ച് സൗദി പൗരനുമായി തർക്കമുണ്ടാവുകയും, തർക്കത്തിനിടയിൽ യുസുഫ് അൽ ദാഖിറിന്റെ തലക്ക് നിരവധി തവണ അബുദുൽ ഖാദർ കനമുള്ള വസ്തു കൊണ്ട് അടിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഏത് സാഹചര്യത്തിലാണെങ്കിലും കൊലപാതകം നടത്താൻ ഒരാൾക്കും അധികാരമില്ലെന്ന് പറ്ഞ്ഞാണ് കോടതി വധശിക്ഷ നടപ്പാക്കിയത്.