സൗദിയിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയിരുന്നു

Update: 2024-02-14 07:04 GMT
A Malayali youth was found dead at his residence in Saudi Arabia
AddThis Website Tools
Advertising

സൗദി അറേബ്യ: ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ വയക്കാംകോട്പയശായി സ്വദേശി മുഹമ്മദിന്റെ മകൻ ഷംസാദ് മേനോത്തി(32)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബവുമൊത്ത് ദമ്മാം ഖത്തീഫിൽ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു പെണ്ണും ആണും അടങ്ങുന്ന രണ്ട് കുട്ടികളുണ്ട്. പത്ത് വർഷമായി ദമ്മാമിൽ ഡ്രൈവർ ജോലി ചെയ്തു വരികയാണ്. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖത്തീഫ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വരികയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News