സൗദിയിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കിൻഡർ ഗാർഡൻ, പ്രൈമറി തല സ്‌കൂളുകൾ തുറന്നു

ഇന്ത്യൻ എംബസി സ്‌കൂളുകൾ ഉൾപ്പെടെയുള്ള സി.ബി.എസ്.ഇ സ്‌കൂളുകളുടെ പ്രവർത്തനം വരും ദിവസങ്ങളിലേ തുടങ്ങൂ

Update: 2022-01-23 16:45 GMT
Advertising

സൗദിയിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കിൻഡർ ഗാർഡൻ, പ്രൈമറി തല സ്‌കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. സർക്കാർ, സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലാണ് നേരിട്ട് ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ ഇന്ത്യൻ എംബസി സ്‌കൂളുകൾ ഉൾപ്പെടെയുള്ള സി.ബി.എസ്.ഇ സ്‌കൂളുകളുടെ പ്രവർത്തനം വരും ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിച്ചു.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സൗദിയിലെ പ്രാഥമിക വിദ്യാലങ്ങൾ തുറന്നപ്പോൾ പൂക്കളും മധുരങ്ങളും നൽകി അധ്യാപകർ വിദ്യാർഥികളെ വരവേറ്റു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സൗദിയിലെ എല്ലാ സ്‌കൂളുകളിലും നേരിട്ട് പഠനം ആരംഭിക്കുന്നതിന് വിദ്യഭ്യാസ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. കെ.ജി. തലം മുതൽ ആറാം തരം വരെയുള്ള ക്ലാസുകളിലാണ് ഇന്ന് മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഏഴ് മുതൽ മുകളിലോട്ടുള്ള ക്ലാസുകളിൽ ഇതിനകം നേരിട്ട് പഠനം നടന്നു വരുന്നുണ്ട്. ഇതോടെ രാജ്യത്തെ സർക്കാർ, സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾ പൂർണ്ണമായും പ്രവർത്തന സജ്ജമായി. എന്നാൽ ഇന്ത്യൻ എംബസി സ്‌കൂളുകൾ ഉൾപ്പെടെയുള്ള സി.ബി.എസ്.ഇ സ്‌കൂളുകളുടെ പ്രവർത്തനം വരും ദിവസങ്ങളിലേ തുടങ്ങൂ. ദമ്മാം ഇന്ത്യൻ സ്‌കൂളിൽ നാളെ മുതൽ പഠനം ആരംഭിക്കുമ്പോൾ ജുബൈലിൽ ഈ മാസം 27 മുതലാണ് ക്ലാസുകൾ ആരംഭിക്കുക. ജിദ്ദ ഇന്ത്യൻ സ്‌കൂൾ അടുത്ത മാസം ആറാം തിയ്യതി മുതലാണ് പ്രവർത്തനം നിശ്ചയിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താണ് സ്‌കൂളുകൾ തുറക്കുന്നതിന് തിയ്യതി നിശ്ചയിച്ചിരിക്കുന്നത്.

After a gap of two years in Saudi Arabia, kindergarten and primary schools have reopened today.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News