എയർ ഇന്ത്യ എക്സ്പ്രസ് സൗദിയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി
മെയ് 12 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്
ദമ്മാം: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയർ ഇന്ത്യ എക്സ്പ്രസ് സൗദി അറേബ്യയിൽ നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കി. മെയ് 12 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട് കണ്ണൂർ സെക്ടറുകളിലെ സർവീസുകളാണ് റദ്ദാക്കിയത്. റിയാദ്, ദമ്മാം, ജിദ്ദ സെക്ടറുകളിൽ നിന്നും കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും. എയർ ഇന്ത്യ എക്സ്പ്രസിന്റെ സൗദിയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയതായി വിമാന കമ്പനി അറിയിക്കുകയായിരുന്നു. റിയാദ്, ദമ്മാം ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള സർവീസുകളാണ് ഇതോടെ നിലച്ചത്.
മെയ് ഒൻപതിനുള്ള കോഴിക്കോട് -റിയാദ്, റിയാദ് -കോഴിക്കോട് സർവീസുകളും മെയ് പന്ത്രണ്ടിനുള്ള കണ്ണൂർ -റിയാദ്, റിയാദ് -കണ്ണൂർ സർവീസുകളും റദ്ദാക്കിയവയിൽ പെടും. ദമ്മാമിൽ നിന്ന് മെയ് ഒൻപതിനുള്ള കണ്ണൂർ -ദമ്മാം, ദമ്മാം -കണ്ണൂർ സർവീസും മെയ് പത്തിനുള്ള കോഴിക്കോട് -ദമ്മാം സർവീസും മെയ് പതിനൊന്നിനുള്ള ദമ്മാം-കോഴിക്കോട്, കണ്ണൂർ -ദമ്മാം, ദമ്മാം -കണ്ണൂർ സർവീസുകളും റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കി.
ജിദ്ദയിൽ നിന്നുള്ള മെയ് ഒൻപതിലെ കോഴിക്കോട് -ജിദ്ദ, ജിദ്ദ -കോഴിക്കോട് സർവീസും മെയ് പന്ത്രണ്ടിനുള്ള കണ്ണൂർ -ജിദ്ദ, ജിദ്ദ -കണ്ണൂർ സർവീസുകളും, കോഴിക്കോട് -ജിദ്ദ, ജിദ്ദ -കോഴിക്കോട് സർവീസുകളും റദ്ദക്കിയതായും കമ്പനി വ്യക്തമാക്കി. ജീവനക്കാരുടെ സമരത്തെ തുടർന്നുണ്ടായ സർവീസ് മുടക്കത്തിൽ സൗദിയിൽ നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലായത്. അവസാന നിമിഷം യാത്ര ഉപേക്ഷിക്കേണ്ടി വന്നത് പലർക്കും വലിയ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കിയിട്ടുണ്ട്.