പെരുന്നാളിന് നാട്ടിലെത്തി, പക്ഷേ ലഗേജെത്തിയില്ല; യാത്രക്കാരെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
ജിദ്ദയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടവർക്കാണ് ഈ ഗതി
Update: 2025-03-30 15:20 GMT


പെരുന്നാളിന് നാട്ടിലേക്ക് പുറപ്പെട്ടവർക്ക് ലഗേജ് നൽകാതെ എയർ ഇന്ത്യ എക്‌സ്പ്രസ്. ശനിയാഴ്ച ജിദ്ദയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാർക്കാണ് ലഗേജ് ലഭിക്കാതിരുന്നത്. നാട്ടിൽ നിന്നുണ്ടായ ടെക്‌നിക്കൽ ഇറർ ആണ് ലഗേജ് എത്തുന്നതിൽ താമസം നേരിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു. ഏപ്രിൽ ഒന്നിന് ലഗേജുകൾ വീടുകളിൽ എത്തിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. പെരുന്നാളിന് പ്രിയപ്പെട്ടവർക്ക് നൽകാനുള്ള സമ്മാനങ്ങൾ ഉൾപ്പെടെ ലഭ്യമാവാത്തതിൽ നിരാശയിലാണ് പ്രവാസികൾ.