ആകാശ എയറിന് സൗദി ഏവിയേഷൻ അതോറിറ്റി അനുമതി
ജൂൺ എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് തുടക്കമാകും
ദമ്മാം: ആകാശ എയറിന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. ഇന്ത്യയിൽ നിന്നും ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതിനാണ് അനുമതി. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് തുടക്കമാകും.
ഇന്ത്യൻ വിമാന കമ്പനിയായ ആകാശ എയറിന് സൗദി വിമനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് അനുമതിയായി. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് അനുമതി നൽകിയത്. ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലേക്കാണ് പുതുതായി സർവീസ് ആരംഭിക്കുന്നത്. ഈ മാസം എട്ട് മുതൽ സർവീസിന് തുടക്കമാകും. ജിദ്ദയിൽ നിന്ന് അഹമ്മദാബാദിലേക്കും മുംബൈയിലേക്കുമാണ് സർവീസുകൾ.
ആഴ്ചയിൽ ഏഴ് സർവീസുകൾ വീതമാണ് ഇരു സെക്ടറുകളിലേക്കും തുടക്കത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂലൈ നാല് മുതൽ റിയാദിൽ നിന്ന് മുംബൈയിലേക്കും സർവീസ് ആരംഭിക്കും. സാധാരണക്കാരായ പ്രവാസികൾക്ക് കൂടി പ്രാപ്യമാകുന്ന കുറഞ്ഞ നിരക്കുകളാണ് തുടക്കത്തിൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.