റിയാദിൽ ഏറ്റവുമധികം അപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിൽ

പെട്ടെന്നുള്ള വെട്ടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് ഈ മേഖലയിൽ അപകടങ്ങൾ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ.

Update: 2024-09-09 16:38 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: റിയാദിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടന്നത് അൽ റൗദ ഡിസ്ട്രിക്ടിലെന്ന് റിപ്പോർട്ടുകൾ. 2170 പേർക്കാണ് 2022നും 2023നും ഇടയ്ക്കുണ്ടായ അപകടങ്ങളിൽ ഇവിടെ പരിക്കേറ്റത്. നഗരസഭക്ക് കീഴിലുള്ള വാഹനാപകട നിരീക്ഷണ കേന്ദ്രത്തിന്റേതാണ് കണക്കുകൾ. പെട്ടെന്നുള്ള വെട്ടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് ഈ മേഖലയിൽ അപകടങ്ങൾ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. അപകട നിരക്കിൽ രണ്ടാമതായുള്ളത് കിഴക്കൻ റിയാദിലെ നമാർ മേഖലയാണ്. ഇവിടെ 1049 പേർക്കാണ് അപകടങ്ങളിൽ പരിക്കേറ്റത്. അൽ റിമാൽ മേഖലയിൽ 571 പേർക്കും തുവൈഖ് മേഖലയിൽ 517 പേർക്കും പരിക്കേറ്റിരുന്നു. അൽ ആരിദ്, ദഹ്‌റതുൽ ലബൻ എന്നിവിടങ്ങളിലും പരിക്കേറ്റവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. വടക്കൻ റിയാദ് മേഖലയിൽ ഗതാഗത നിരക്ക് കുറവായത് മൂലം അപകട നിരക്ക് താരതമ്യേന കുറവാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News