നൂറുമേനി വിജയവുമായി അൽമുന സ്‌കൂൾ; 55 ശതമാനത്തിലേറെ ഡിസ്റ്റിങ്ഷൻ
പരീക്ഷ എഴുതിയ 86 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലസ്സിനു മുകളിൽ മാർക്ക് നേടി ഉന്നത പഠനത്തിനർഹത നേടി
ദമ്മാം: സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായി പത്താം തവണയും മികച്ച വിജയം നേടി ദമ്മാം അൽമുന സ്‌കൂൾ. 97 ശതമാനം മാർക്കോടെ ഉസ്മാനി അരീബ് സ്‌കൂൾ ടോപ്പർ ആയി. സാനിയ അനീസ്, അബ്ദുൽ മുഹൈമിൻ, ഷെയ്ഖ് സാദുദ്ദീൻ ഹംസ, സായ്നാ ഇക്ബാൽ, സാലിമ അബ്ദുറഹിമാൻ, മഷായിൽ കാജി, കാസി സയിനബ്, മുനാസാ ബശാറത് എന്നിവർ ഉയർന്ന മാർക്കോടെ സ്‌കൂൾ മെഡലിസ്സുകളായി.
55 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷനോടെ മാർക്ക് വാങ്ങി. പരീക്ഷ എഴുതിയ 86 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലസ്സിനു മുകളിൽ മാർക്ക് നേടി ഉന്നത പഠനത്തിനർഹത നേടി. തുടർച്ചയായ പത്താം തവണയും കുട്ടികൾക്ക് ഉന്നത വിജയം ലഭ്യമാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്‌കൂൾ അധികൃതർ.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിജയത്തിനായി പരിശ്രമിച്ച അധ്യാപകരെയും മാനേജർ ഡോ. ടിപിമുഹമ്മദ്, പ്രിൻസിപ്പൽ നസ്സാർ സഹ്റാനി, വൈസ് പ്രിൻസിപ്പൽ കാദർ മാസ്റ്റർ, പ്രധാനധ്യാപകരായ പ്രദീപ് കുമാർ, വസുധ അഭയ്, പരീക്ഷ കൺട്രോളർ നിഷാദ് എന്നിവർ അഭിനന്ദിച്ചു. ഉന്നത വിജയികൾക്കുള്ള അവാർഡുകൾ നാളെ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.