AMPS ജുബൈൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
സൗദി അറേബ്യയിലെ മലയാളി പ്രൊഫഷണൽസിന്റെ കൂട്ടായ്മ AMPS ജുബൈൽ, വിദ്യാർഥികൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ആംപ്സ് പ്രസിഡന്റ് നൗഷാദ് പി. കെ ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച ജുബൈലിൽ ഫാനാതീറിലെ അൽ നാദി ഇൻഡോർ സ്പോർട്സ് ക്ലബ്ബിൽ വെച്ചായിരുന്നു മത്സരങ്ങൾ. രണ്ടു ഇനങ്ങളിലായി നടത്തിയ ഡബിൾസ് മത്സരത്തിൽ, 6 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ വിഭാഗത്തിൽ സുശാന്ത് മരിപ്പി-മോണിക്ക മരിപ്പി ടീം ഒന്നാം സ്ഥാനവും, ഉർവശി ബുജാടെ-ഇഷിക സിംഗ് ടീം രണ്ടാം സ്ഥാനവും, ബാസിം ഫാസിൽ-മുനവറുദീൻ, ജാൻവി സൻവർ-അപേക്ഷ മക്വാന ടീമുകൾ മൂന്നാം സ്ഥാനവും നേടി വിജയികളായി.
9 മുതൽ 12 വരെയുള്ള വിഭാഗത്തിൽ മാൻ പാട്ടീൽ-ശ്രീഹാം കുൽകർണി ടീം ഒന്നാം സ്ഥാനവും, ഹീത് ദേശായ്-ആരോൺ ജോസി ടീം രണ്ടാം സ്ഥാനവും, ലിജോൺ അലക്സ്-മിർസ ഇർഷാദ്, പ്രുത പർമാർ -ശ്രീലക്ഷ്മി ടീം മൂന്നാം സ്ഥാനവും സ്വന്തമാക്കി.
വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ‘ആംപ്സ് ‘ ഭാരവാഹികൾ സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനമായി സർട്ടിഫിക്കറ്റുകൾ നൽകി. ആഷ്ലി ടൈറ്റസ് ആയിരുന്നു ഇവന്റ് ചെയർമാൻ.
സാബു ക്ലീറ്റസ്, നിസാം യാകോബ്,നൂഹ് സി , സഫയർ മുഹമ്മദ്, സുധീർ പ്രഭാകരൻ, റോഷ്‌ന നൗഷാദ്, മനോജ് നായർ, ഓം കുമാർ, ലിജു കെ നൈനാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സുബൈർ നടുത്തൊടി മണ്ണിൽ, ശിവദാസ് ഭാസ്കർ, നിധിൻ, ജെഫിൽ, മനോജ് കുമാർ എന്നിവർ രജിസ്ട്രേഷൻ നടപടികൾ കൈകാര്യം ചെയ്തു.