ക്രിമിനല്‍ കോടതി പരിഭാഷകന്‍ മുഹമ്മദ് നജാത്തി രചിച്ച 'അരിപ്പമല' പ്രകാശനം ചെയ്തു
ദമ്മാം ക്രിമിനല്‍ കോടതിയിലെ പരിഭാഷകന്‍ മുഹമ്മദ് നജാത്തി രചിച്ച അരിപ്പമല പുസ്തകം പ്രകാശനം ചെയ്തു. പ്രവാസി എഴുത്തുകാരനായ നജാത്തിയുടെ മൂന്നാമത്തെ പുസ്തകമാണ് അരിപ്പമല. ചടങ്ങില്‍ പ്രവിശ്യയിലെ സാമൂഹ്യ , സാംസ്‌കാരിക ബിസിനസ് രംഗത്തുള്ളവര്‍ പങ്കെടുത്തു.
ദമ്മാം ക്രിമില്‍ കോടതിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവദ് അലി അല്‍ഖഹ്താനി ആദ്യ പ്രതി ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് മടത്തിലിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. നജാത്തിയുടെ ജന്മനാടായ അരിപ്പമലയെ കുറിച്ചും അവിടുത്തെ ജീവതിരീതികളെ കുറിച്ചുമാണ് പുസ്തകം പ്രതിപാദിക്കുന്നത്.
സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. പ്രവിശ്യയിലെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യഭ്യാസ, മാധ്യമ രംഗത്തുള്ളവര്‍ സംബന്ധിച്ചു. മുതിര്‍ന്ന പ്രവാസി ഹസ്സന്‍ കോയ തെക്കെപ്പുറം നജാത്തിയെ പൊന്നാടയണിയിച്ചു. പ്രവാസത്തിന്റെ നോവും ദയനീയതയും വിവരിക്കുന്ന 'തടവറകള്‍ കഥപറയുമ്പോള്‍, സൗദി പ്രവാസം ഒരു മുഖവുര' എന്നീ രണ്ട് പുസ്തകങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബ്ദുല്‍ ഹമീദ്, നജീബ് അരഞ്ഞിക്കല്‍, മുജീബ് കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.