സൌദിയിൽ വൻ മയക്ക് മരുന്ന് വേട്ട; ആറര ലക്ഷത്തോളം ലഹരി ഗുളികകൾ പിടികൂടി

മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഇവ സ്വീകരിക്കാനെത്തിയ ഏഴ് പേരെ അധികൃതർ അറസ്റ്റ് ചെയ്തു

Update: 2023-06-06 18:39 GMT
Advertising

സൌദിയിലേക്ക് കടത്താൻ ശ്രമിച്ച ആറര ലക്ഷത്തിലധികം മയക്ക് മരുന്ന് ഗുളികകൾ കസ്റ്റംസ് അതോറിറ്റി പിടികൂടി. മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ഇവ സ്വീകരിക്കാനെത്തിയ ഏഴ് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. സൌദിയിലെ മൂന്ന് കസ്റ്റംസ് ഒട്ട്ലെറ്റുകൾ വഴി രാജ്യത്തേക്ക് വന്ന ചരക്കുകളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മയക്ക് മരുന്ന് ഗുളികകൾ പിടികൂടിയത്.

മൂന്നിടങ്ങളിലായി കസ്റ്റംസ് ആൻ്റ് ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ ആറ് ലക്ഷത്തി അമ്പത്തി രണ്ടായിരത്തോളം (651900) ക്യാപ്റ്റഗണ് ഗുളികകളും നിരോധിത മെഡിക്കൽ ഗുളികകളും പിടിച്ചെടുത്തു. ഇവ സ്വീകരിക്കാനെത്തിയ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

ദുബൈ തുറമുഖം വഴി വന്ന ട്രക്കുകളിലൊന്നിൽ രഹസ്യമായി ഒളിപ്പിച്ച തൊണ്ണൂറ്റി നാലായിരത്തോളം (93700) നിരോധിത മെഡിക്കൽ ഗുളികകളാണ് ആദ്യം പിടികൂടിയത്. പിന്നീട് ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി എത്തിയ ചരക്കുകളിൽ നിന്ന് 3,56,500 നിരോധിത ഗുളികളും കസ്റ്റംസ് അധികൃതർ പിടികൂടി. ഹദീദ തുറമുഖം വഴി എത്തിയ ട്രക്കിൻ്റെ തറയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ലക്ഷത്തിലധികം (201600) ക്യാപ്റ്റഗണ് ഗുളികകൾ കണ്ടെത്തിയത്. രാജ്യത്തിൻ്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും, കള്ളക്കടത്തുകാർക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ഊന്നിപ്പറഞ്ഞു.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News