സൗദി അരാംകോയുടെ അറ്റാദായത്തില്‍ വലിയ വര്‍ധനവ്
ആദ്യ പാദത്തില്‍ കമ്പനിയുടെ ലാഭം 148 ബില്യണ്‍ റിയാലിലെത്തിയതായി കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി
സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ അറ്റാദായത്തില്‍ വീണ്ടും വലിയവര്‍ധനവ് രേഖപ്പെടുത്തി.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ വരുമാനത്തിലാണ് വലിയ നേട്ടം ഉണ്ടാക്കിയത്. ആദ്യ പാദത്തില്‍ കമ്പനിയുടെ ലാഭം 148 ബില്യണ്‍ റിയാലിലെത്തിയതായി കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 82 ശതമാനം കൂടുതലാണ്.
കമ്പനിയുടെ മൊത്ത വരുമാനത്തിലും വലിയ വര്‍ധനവാണ് ഇക്കാലയളവിലുണ്ടായത്. 467 ബില്യണ്‍ റിയാലാണ് പോയ മൂന്ന് മാസങ്ങളിലെ കമ്പനി വരുമാനം. കമ്പനിയുടെ ഓഹരികള്‍ പബ്ലിക് ഓഫറിങില്‍ വില്‍പ്പന നടത്തിയേ ശേഷം ലഭിക്കുന്ന ഏറ്റവും വലിയ ലാഭവിഹിതമാണ് ഈ വര്‍ഷത്തേത്.
ആഗോള എണ്ണ വിപണിയില്‍ വില വര്‍ധിച്ചതും എണ്ണ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതും, സംസ്‌കരണ-വിതരണ മേഖലകളില്‍നിന്ന് ലാഭം വര്‍ധിച്ചതും കമ്പനിക്ക് നേട്ടമായി.