പ്രവാസികളെ പരിഗണിക്കാത്ത ബജറ്റ്​; നിരാശയോടെ പ്രവാസലോകം

തൊഴിൽ മേഖലയിൽ അരക്ഷിതാവസ്​ഥ കാരണം നാട്ടിലേക്ക്​ മടങ്ങിയവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരാമർശിക്കാതെയായിരുന്നു ധനമന്ത്രി നിർമല സീതാരാമ​ന്‍റെ ബജറ്റവതരണം

Update: 2022-02-01 18:12 GMT
Advertising

പ്രവാസികളെ തീർത്തും അവഗണിച്ചു കൊണ്ട്​ മറ്റൊരു കേന്ദ്രബജറ്റ്​. തൊഴിൽ മേഖലയിൽ അരക്ഷിതാവസ്​ഥ കാരണം നാട്ടിലേക്ക്​ മടങ്ങിയവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരാമർശിക്കാതെയായിരുന്നു ധനമന്ത്രി നിർമല സീതാരാമ​ന്‍റെ ബജറ്റവതരണം.

പ്രവാസികളുടെആവശ്യങ്ങളോട്​ തീർത്തും മുഖംതിരിഞ്ഞുനിൽക്കുന്ന ഒന്നായി മാറി പുതിയ കേന്ദ്ര ബജറ്റ്​. പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ആവശ്യങ്ങളൊന്നുംഇക്കുറിയും പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ബജറ്റിലെവിടെയും പ്രവാസി വിഷയങ്ങ​ൾ പരാമർശിച്ചതേയില്ല.

കോവിഡ്​ കാലത്ത്​ജോലി നഷ്ടപ്പെട്ട്​ നാട്ടിലെത്തിയവരുടെ പുനരധിവാസം, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര തുക, തൊഴിൽ നഷ്ടമായവരുടെ കർമശേഷി നാടിനായി ഉപയോഗപ്പെടുത്തുക,​സാധാരണ പ്രവാസികൾക്കായി ക്ഷേമ പദ്ധതികൾ, സമഗ്ര പ്രവാസി നിക്ഷേപ പദ്ധതികൾ തുടങ്ങിയ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. രാജ്യത്തിന്‍റെ ഏറ്റവും വലിയ വരുമാന ശ്രോതസ്​എന്ന പരിഗണന പോലും ബജറ്റിൽ ലഭിച്ചില്ലെന്നാണ്​ പ്രവാസലോകത്തി​ന്‍റെ കുറ്റപ്പെടുത്തൽ. നാട്ടിൽ 120 ദിവസത്തിൽ കൂടുതൽ തങ്ങുന്നവരുടെ എൻ.ആർ.ഐ സ്റ്റാറ്റസ്​പദവി നഷ്ടപ്പെടുമെന്ന നിർദേശം 2020ലെ ബജറ്റിലുണ്ടായിരുന്നു.

ഇത്​മൂലം നാട്ടിൽ തങ്ങുന്ന പ്രവാസികൾക്ക്​അധിക നികുതി അടക്കേണ്ട അവസ്ഥ വന്നിരുന്നു. ഏറെ പ്രതിഷേധങ്ങളുടെ ഫലമായി കഴിഞ്ഞ വർഷം ഇതിന്​താൽക്കാലിക ഇളവ്​അനുവദിച്ചു. മു'ൻ നിർദേശം പൂർണമായും ഈ ബജറ്റിലൂടെ ഉപേക്ഷിക്കും എന്നായിരുന്നു കരുതിയതെങ്കിലും അതുണ്ടായില്ല.. ഇ-പാസ്​പോർട്ട്​ വ്യാപിപ്പിക്കുമെന്നത്​ മാത്രമാണ്​പ്രവാസികളുമായി ബന്ധമുള്ള പരോക്ഷ പരാമർശം. പ്രവാസികളുടെ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്​​ കേന്ദ്രപ്രവാസി കമീഷൻ നടപ്പാക്കണമെന്ന ആവശ്യത്തിനും ബജറ്റിൽ പരിഗണന ലഭിച്ചില്ല. കേന്ദ്രസർക്കാരിന്‍റെ പല ക്ഷേമ പദ്ധതികളിലും പ്രവാസികൾക്ക് ​അംഗമാകാൻ സാധിക്കാത്ത സാഹചര്യമുണ്ട്​.  ഇതുമറികടക്കാൻ നടപടി വേണമെന്ന ആവശ്യവും ബജറ്റ്​ തള്ളുകയായിരുന്നു

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News