കവറില്‍ പാക് ചെയ്ത ചിക്കന്‍ ഒരാഴ്ചക്കപ്പുറം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
Update: 2022-04-06 13:46 GMT
കവറില്‍ പാക് ചെയ്ത ചിക്കന്‍ പരമാവധി ഒരാഴ്ചയേ ഉപയോഗിക്കാവൂ എന്ന് സൗദി ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ചിക്കന്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണ് മുന്നറിയിപ്പ്.
കൂടാതെ പാക്കിങില്‍ നിന്ന് ഒഴിവാക്കിയ ചിക്കന്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിച്ച ശേഷവും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത് ആരോഗ്യ പ്രയാസങ്ങള്‍ക്ക് കാരണമാകുമെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങളും പ്രവാസികളും വ്യാപകമായി കവറില്‍ പാക് ചെയ്ത ചിക്കന്‍ ഉപയോഗിച്ചുവരുന്നുണ്ട്.