ചിൽഡ്രൻസ് സോക്കർ മേള; മലബാർ യുണൈറ്റഡ് സോക്കർ അക്കാദമിക്ക് കിരീടം
കുട്ടികളില്‍ കായിക അവബോധം പകര്‍ന്ന് നല്‍കി ദമ്മാം വാഴക്കാട് വെൽഫെയർ സെന്റർ സംഘടിപ്പിച്ച അണ്ടർ 16 ചിൽഡ്രൻസ് സോക്കർ കിരീടം അല്‍ കോബാര്‍ മലബാർ യുണൈറ്റഡ് സോക്കർ അക്കാദമി കരസ്ഥമാക്കി.
പ്രവിശ്യയിലെ പ്രമുഖ ആക്കാദമികളിലെ കുട്ടികളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടിയത്. ദമ്മാം ഫൈസലിയയിലെ ലാ സ്റ്റേഡിയത്തിലെ മല്‍സരങ്ങള്‍ കാണാന്‍ കുടുംബങ്ങളടക്കം നിരവധി പേര്‍ എത്തി.
ലീഗ് അടിസ്ഥാനത്തില്‍ നടന്ന ടൂർണമെന്റിൽ ആവേശകരമായ കലാശപ്പോരാട്ടത്തില്‍ നിശ്ചിത സമയത്തിൽ ഗോൾ രഹിത സമനില പാലിച്ചതിനാൽ ടൈബ്രേക്കറിലൂടെയാണ് ഫോക്കോസോക്കർ ഫുട്ബാൾ അക്കാദമിയെ പരാജയപ്പെടുത്തി മലബാർ യുണൈറ്റഡ് സോക്കർ അക്കാദമി കിരീടം ചൂടിയത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫോക്കോ സോക്കറിന്‍റെ മുഹമ്മദ് സാഹിയേയും, മലബാർ യുണൈറ്റഡ് സോക്കർ അക്കാദമിയുടെ കളിക്കാരായ ഷയാൻ ഷമീർ, മുഹമ്മദ് ഹർഫാസ് എന്നിവരെ യഥാക്രമം മികച്ച ഗോൾകീപ്പറായും മികച്ച ഡിഫണ്ടറായും തിരഞ്ഞെടുത്തു.
ടൂർണമെന്റിൽ ടോപ് സ്കോറര്‍ പുരസ്ക്കാരത്തിന് ഫോക്കോ സോക്കറിന്‍റെ നദീം മുഹമ്മദ് അര്‍ഹനായി. ദമ്മാം സോക്കർ അക്കാദമിയുടെ ആദം അബ്ദുൽ വാഹിദിന് എമർജിങ് പ്ലെയർ ട്രോഫി സമ്മാനിച്ചു. സൈമി ഫൈനലുകളിലെ മികച്ച കളിക്കാർക്കുള്ള പുരസ്കാരം മുഹമ്മദ് നദീം (ഫോക്കോ സോക്കർ), ഇർഫാൻ അലി (മലബാർ യുണൈറ്റഡ്) എന്നിവർ നേടി. മുതിര്‍ന്നവര്‍ക്കായി ഷൂട്ടൌട്ട് മല്‍സരവും സംഘടിപ്പിച്ചിരുന്നു.
വിജയികൾക്കുള്ള സമ്മാനങ്ങൾ മുൻ ഇന്ത്യൻ താരം സയ്യിദ് ഹുസൈൻ, മുൻ സന്തോഷ് ട്രോഫി താരം ഒമർ അബ്ദുള്ള, റാഡിക്സ് ഗ്രൂപ്പ് സി.ഇ.ഒ. ഷമീർ കൊടിയത്തൂർ, എം.എസ്.എസ് പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടി, ഡബ്ല്യു.എം.എഫ് ദമ്മാം ട്രഷറർ നജീം ബശീർ, റോണി ജോണ്‍, ഷബീർ ആക്കോട്, മുഹമ്മദലി മാസ്റ്റർ, സനൂബ് കൊണ്ടോട്ടി (ഡിഫ) എന്നിവർ സമ്മാനിച്ചു.
അബ്ദുറഹ്മാൻ വാണിയമ്പലം , ഹർഷദ് വാഴക്കാട്, ഷിയാസ് താനൂർ, ഷിബിൻ മുഹമ്മദ് പട്ടാമ്പി എന്നിവർ കളികൾ നിയന്ത്രിച്ചു.
ഷാഹിർ ടി.കെ, ജാവിഷ് അഹമ്മദ്, ഷറഫുദ്ധീൻ , ഷാഫി പുള്ളിശ്ശീരി, ഷിജിൽ ടി.കെ, അൻവർ യു.കെ, റശീദ് പി.ടി, നസീൽ ഹുസ്സൻ, നഫീർ തറമ്മൽ , അഫ്താബ്, അനസ്, ഇ.കെ ജബ്ബാർ, അനീസ് മധുരകുഴി, ഫഫാസ് ഒ.കെ, നസീബ്, യാസർ അറഫാത്ത്, റഹ്മത്ത് കെ.പി, അബ്ദുള്ള കുട്ടി തുടങ്ങിയവർ ടൂർണമെന്‍റിന് നേതൃത്വം നൽകി. വാഴക്കാട് വെൽഫെയർ സെന്റർ രക്ഷാധികാരി മുജീബ് കളത്തിൽ സ്വാഗതവും ടൂർണമെന്റ് കമ്മറ്റി കൺവീനർ ഷബീർ ആക്കോട് നന്ദിയും പറഞ്ഞു.