സൗദിയിൽ ഇന്ന് 4500 പേർക്ക് കോവിഡ്; 5200 പേർക്ക് രോഗമുക്തി
അത്യാഹിത വിഭാഗത്തിലുള്ള 750 പേരുൾപ്പെടെ 41000ത്തിലധികം പേർ നിലവിൽ ചികിത്സയിലുള്ളതായി ആരോഗ്യ മന്ത്രാലയം
സൗദിയിൽ ഇന്ന് 4500ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5200ലധികം പേർക്ക് രോഗം ഭേദമായി. 750പേർ നിലവിൽ അത്യാസന്നനിലയിലുള്ളതായും ആരോഗ്യ മന്ത്രാലം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,889 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇന്ന് റിയാദിലും ജിദ്ദയിലും മക്കയിലും രോഗമുക്തിയേക്കാൾ നേരിയ വർധനയാണ് പുതിയ രോഗികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. അതേ സമയം മക്കയിൽ പുതിയ കേസുകളിൽ വൻ കുറവ് രേഖപ്പെടുത്തുകയും രോഗമുക്തി ഉയരുകയും ചെയ്തു.
റിയാദ് 1,523, ജിദ്ദ 603, മദീന 175 എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത നഗരങ്ങൾ. അത്യാഹിത വിഭാഗത്തിലുള്ള 750 പേരുൾപ്പെടെ 41000ത്തിലധികം പേർ നിലവിൽ ചികിത്സയിലുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Covid for 4,500 people in Saudi today; 5200 people cured