ദമ്മാം നവോദയ ദിനവും സ്കോളര്‍ഷിപ്പ് വിതരണവും സംഘടിപ്പിക്കുന്നു
ദമ്മാം നവോദയ ദിനവും സ്കോളര്‍ഷിപ്പ് വിതരണവും സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് വിതരണം സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മുൻ സാംസ്ക്കാരിക മന്ത്രിയും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജീ ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും. 10, 12 ക്ലാസുകളിൽ 90% ൽ അധികം മാർക്ക് നേടിയ നവോദയ അംഗങ്ങളുടെ കുട്ടികൾക്കാണ് സംഘടന സ്കോളർഷിപ്പ് നല്കി ആദരിച്ചുവരുന്നത്. ഈ വർഷം 331 പേരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.
പത്താം ക്ലാസിൽ നിന്ന് 184 പേരും പന്ത്രണ്ടാം ക്ലാസിൽ നിന്ന് 147 കുട്ടികളും അർഹത നേടി. ഉന്നത വിജയം നേടിയ നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലുമുള്ള കുട്ടികള്‍ക്കാണ് സ്കോളര്ഷിപ്പ് നല്കുന്നത്. 2010 മുതൽ ആരംഭിച്ച പദ്ധതി എല്ലാ വർഷവും തുടർന്ന് വരുന്നുണ്ട്. 486 വിദ്യാർഥികള്‍ക്കാണ് കഴിഞ്ഞ വർഷം സ്കോളർഷിപ്പ് അനുവദിച്ചത്. കിഴക്കൻ പ്രവശ്യയിലെ വിവിധ സാമൂഹ്യ പ്രവർത്തകരും മാധ്യമ പ്രവർത്തകരും സ്കോളർഷിപ്പ് വിതരണ ചടങ്ങിൽ പങ്കെടുക്കും.