സൗദി ബഹ്‌റൈൻ കോസ്‌വേയില്‍ ഡിജിറ്റല്‍ പണമിടപാട് സൗകര്യം; ജിസ്ര്‍ ആപ്പ് വഴി പണമിടപാട് പൂർത്തിയാക്കാം

പണമിടപാട് നടത്തിയ വാഹനങ്ങള്‍ കോസ്‌വേയില്‍ എത്തുന്നതോടെ ഓട്ടോമാറ്റഡ് സ്‌കാനിംഗിലൂടെ തിരിച്ചറിയുന്നതാണ് സംവിധാനം

Update: 2023-05-06 18:50 GMT
Editor : banuisahak | By : Web Desk
Advertising

ദമ്മാം: സൗദി ബഹറൈന്‍ കോസ്‌വേയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇലക്ട്രോണിക് പണമിടപാട് സംവിധാനം ഏര്‍പ്പെടുത്തി. കോസ്‌വേ അതോറിറ്റിക്ക് കീഴിലെ ജിസ്ര്‍ ആപ്പ് വഴിയാണ് പണമിപാട് പൂര്‍ത്തിയാക്കാന്‍ സൗകര്യമുളളത്. പണമിടപാട് നടത്തിയ വാഹനങ്ങള്‍ കോസ്‌വേയില്‍ എത്തുന്നതോടെ ഓട്ടോമാറ്റഡ് സ്‌കാനിംഗിലൂടെ തിരിച്ചറിയുന്നതാണ് സംവിധാനം.

കിംഗ് ഫഹദ് കോസ്‌വേയില്‍ വാഹനങ്ങള്‍ നിറുത്താതെ തന്നെ ടോള്‍ ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പുതിയ സംവിധാനം വഴി സൗകര്യമൊരുക്കിയത്. അതോറിറ്റിക്ക് കീഴിലുള്ള ജിസ് ര്‍ ആപ്പ് വഴി എളുപ്പത്തില്‍ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കും. കോസ് വേയിലെ ഇരു വശത്തെയും ടോള്‍ഗൈയിറ്റുകള്‍ ഇത് വഴി ഉപയോഗിക്കാം.

പണമിടപാട് നടത്തിയ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്‌കാനിങ്ങിലൂടെ തിരിച്ചറിയുന്ന സാങ്കേതി വിദ്യയാണ് ഇതിനായി ഉപോയഗപ്പെടുത്തിയിരിക്കുന്നത്. പുതിയ സംവിധാനം കോസ് വേയിലെ തിരക്ക് കുറക്കുന്നതിനും നടപടിക്രമങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. കോസ് വേ വഴി സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സേവനവും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

വാഹനത്തിന്റെ മുന്‍വശത്ത് ഇലക്ട്രോണിക് ചിപ്പ് സ്ഥാപിക്കുന്നതാണ് രീതി. ഇത് വാഹനത്തെ ഓട്ടോമാറ്റഡ് ആയി തിരിച്ചറിയുന്നതിനും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും സൗകര്യമൊരുക്കും.

Full View
Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News