ഡ്രൈവേഴ്‌സ കൂട്ടായ്മ പെരുന്നാള്‍ ആഘോഷം സംഘടിപ്പിക്കുന്നു
സൗദി ഖത്തീഫ് ഹൗസ് ഡ്രൈവേഴ്‌സ് കൂട്ടായ്മ ബലിപെരുന്നാളിനോടനുബന്ധിച്ച് സംഗീത പരിപാടി സംഘടിപ്പിക്കുന്നു. ഗായകന്‍ സലീം കൊടത്തൂരിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന പരിപാടിയില്‍ സൗദിയില്‍ നിന്നുള്ള വിവിധ കലാകാരന്‍മാരും അണിനിരക്കും.
അഹലന്‍ ഖത്തീഫ് 2023 എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംഗീത നിശ ജൂണ്‍ 29 , രണ്ടാം പെരുന്നാള്‍ ദിനത്തില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഖത്തീഫിലെ മലയാളി ഹൗസ് ഡ്രൈവേഴ്‌സ് കൂട്ടായ്മയായ ഖത്തീഫ് ക്ലാസിക് കാബാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാപ്പിളപ്പാട്ട് ഗായകന്‍ സലീം കൊടുത്തൂര്‍ മുഖ്യഅതിഥിയായി പങ്കെടുക്കും. സൗദിയില്‍ നിന്നുള്ള വിവിധ കലാകാരന്‍മാരും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും ആസ്വദിക്കാവുന്ന പൊരുന്നാള്‍ ആഘോഷമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പ്രവേശനം സൗജന്യമായിരിക്കും. സംഘടന നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയയാണ് പരിപാടി. ഭാരവാഹികളായ ജംഷീര്‍ തളിപ്പറമ്പ്, തംഷീര്‍ വളപട്ടണം, ഹാരിസ് മാവിശ്ശേരി, ശരീഫ് ഒറ്റപ്പാലം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.