സൗദിയുടെ വടക്കന്‍ അതിര്‍ത്തി ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്
കാറ്റിന്റെ അലയൊലികള്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്
Update: 2022-01-20 13:28 GMT
സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയുടെ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റ് രൂപപ്പെടുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉപഗ്രഹ ചിത്രങ്ങളില്‍നിന്ന് ലഭിച്ച സൂചനകളില്‍നിന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്.
വരും മണിക്കൂറുകളില്‍ കാറ്റിന്റെ ആഘാതം കിഴക്കന്‍, റിയാദ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
ഖഫ്ജി, അല്‍ നൈരിയ, ഹഫര്‍ അല്‍ ബാറ്റിന്‍, ഒലയ ഉള്‍പ്പെടെ കിഴക്കന്‍ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കന്‍ റാഫയിലും ഇന്ന് പൊടിക്കാറ്റ് വീശുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.