സൗദി അല്‍ബാഹ പ്രവിശ്യയിൽ ഭൂചലനം
റിക്ടര്‍ സ്‌കയിലില്‍ 3.62 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Update: 2022-08-31 16:06 GMT
സൗദിയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അല്‍ബഹ പ്രവിശ്യയില്‍ ഭുകമ്പം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി. ഇന്ന് രാവിലെ പ്രാദേശിക സമയം 9.34നാണ് പ്രകമ്പനമുണ്ടായത്. റിക്ടര്‍ സ്‌കയിലില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അൽബഹയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് 18 കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഭുകമ്പം അനുഭവപ്പെട്ടത്. പ്രദേശത്തേക്ക് പ്രത്യേക സാങ്കേതിക വിദഗ്ദര്‍ അടങ്ങുന്ന സംഘത്തെ അയച്ചതായി ജിയോളജി വിഭാഗം അറിയിച്ചു