യാമ്പു ഒ.ഐ.സി.സി സംഘടിപ്പിക്കുന്ന 'ഈദ് ഫെസ്റ്റ് 2024' ഒന്നാം പെരുന്നാൾ ദിനത്തിൽ
Update: 2024-04-09 12:26 GMT
യാമ്പു ഒ.ഐ.സി.സി സംഘടിപ്പിക്കുന്ന പെരുന്നാൾ പ്രോഗ്രാം ''ഈദ് ഫെസ്റ്റ് 2024'' ഒന്നാം പെരുന്നാൾ ദിനത്തിൽ (ഏപ്രിൽ 10, ബുധൻ) വൈകിട്ട് 8മണിക്ക് നഗാദി ഓഡിറ്റോറിയത്തിൽ നടക്കും.
സാംസ്‌കാരിക സമ്മേളനം, കുട്ടികളുടെ പരിപാടികൾ, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. കുടുംബങ്ങൾക്കടക്കം പങ്കെടുക്കുവാനുള്ള മുഴുവൻ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.