സൗദിയിൽ വിമാനത്താവളങ്ങളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ

രാജ്യത്തെ 22 വിമാനത്താവളങ്ങളിലും ഇതിനുള്ള സൗകര്യമൊരുക്കുന്നതിന് കരാറിലെത്തി.

Update: 2023-11-21 17:16 GMT
Advertising

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളിൽ ഇലക്ട്രിക് കാർ ചാർജറുകൾ സ്ഥാപിക്കുന്നു. രാജ്യത്തെ 22 വിമാനത്താവളങ്ങളിൽ ഇതിനുള്ള സൗകര്യമൊരുക്കുന്നതിന് എയർപോർട്ട് ക്ലസ്റ്റർ കമ്പനിയും ഗ്രീൻ സൊലൂഷൻ കമ്പനിയും തമ്മിൽ കരാറിലെത്തി. സൗദിയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് സൗകര്യമൊരുക്കുന്നതിന് കുടുതൽ സംവിധാനങ്ങൾ ഒരുക്കുന്നു. രാജ്യത്തെ 22 വിമാനത്താവളങ്ങളിലും ഇതിനുള്ള സൗകര്യമൊരുക്കുന്നതിന് കരാറിലെത്തി.

എയർപോർട്ട് ക്ലസ്റ്റർ കമ്പനിയും സസ്‌റ്റൈനബിൽ ഗ്രീൻ സൊല്യൂഷൻസ് കമ്പനിയും തമ്മിലാണ് ധാരണ. എയർപോർട്ട് ക്ലസ്റ്റർ കമ്പനി ഓപ്പറേഷൻ ജനറൽ മാനേജർ സാദ് അജ്ലാനും, ഗ്രീൻ സൊല്യൂഷൻസ് കമ്പനി ജനറൽ മാനേജർ സാദ് അൽസഹലിയും കരാർ കൈമാറി. കാർബൺ ബഹിർഗമനം കുറക്കുന്നതിനും ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി 2030 ആകുമ്പോഴേക്കും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News